Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munnar

Idukki

ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; മൂ​ന്നാ​റി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി

മൂ​ന്നാ​ര്‍: മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ മൂ​ന്നാ​ര്‍ ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. മൂ​ന്നാ​റി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഓ​രോ ദി​വ​സ​വും കു​റ​യു​ന്ന​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ആ​കെ​യു​ള്ള സം​ഭ​ര​ണ​ശേ​ഷി​യു​ടെ 21.5 ശ​ത​മാ​നം മാ​ത്രം വെ​ള്ള​മാ​ണ് ഡാ​മി​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. 83.35 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് ഇ​നി​യും കു​റ​ഞ്ഞാ​ല്‍ മൂ​ന്നാ​ര്‍ ക​ടു​ത്ത ജ​ല​ക്ഷാ​മാ​ണ് ഉ​ണ്ടാ​കു​ക.

മാ​ട്ടു​പ്പെ​ട്ടി​യി​ല്‍​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന പു​ഴ​യി​ല്‍​നി​ന്നു ഗ്രാം​സ്‌​ലാ​ന്‍​ഡ് ഭാ​ഗ​ത്തു​ള്ള ടാ​ങ്കി​ല്‍ ശേ​ഖ​രി​ച്ചാ​ണ് മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഡാ​മി​ല്‍ വെ​ള്ള​മി​ല്ലാ​താ​യാ​ല്‍ ഈ ​ടാ​ങ്കി​ലേ​ക്ക് വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​വ​രി​ക​യും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നാ​കാ​തെ വ​രി​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ചാ​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ മ​ഴ​യ്ക്കു പു​റ​മേ ത​മി​ഴ്‌​നാ​ടി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യെ​ക്കൂ​ടി ആ​ശ്ര​യി​ച്ചാ​ണ് ഡാ​മി​ല്‍ വെ​ള്ളം നി​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന കു​ണ്ട​ള ഡാ​മി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ട്. ആ​കെ​യു​ള്ള സം​ഭ​ര​ണ ശേ​ഷി​യു​ടെ 49.35 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​തെ പോ​യ​താ​ണ് പ്ര​തി​സ​ന്ധി ഇ​ത്ര​യും രൂ​ക്ഷ​മാ​ക്കി​യ​ത്.

ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ പാ​തി​പോ​ലും ഇ​ത്ത​വ​ണ ല​ഭി​ച്ചി​ല്ല. ജൂ​ണി​ല്‍ ശ​രാ​ശ​രി 264 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് ഇ​ത്ത​വ​ണ 84.4 മി​ല്ലിമീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മ​ഴ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തോ​തി​ല്‍ പെ​യ്യു​ന്ന ജൂ​ലൈയി​ല്‍ ശ​രാ​ശ​രി 398 മി​ല്ലിമീ​റ്റ​ര്‍ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് 102 മി​ല്ലിമീ​റ്റ​ര്‍ മ​ഴ​യാ​ണ് ആ​കെ ല​ഭി​ച്ച​ത്. ഓ​ഗ​സ്റ്റി​ല്‍ ശ​രാ​ശ​രി 268 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ൾ 135.1 മി​ല്ലിമീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഡാ​മി​ല്‍ വെ​ള്ളം കു​റ​യു​ന്ന​തോ​ടെ വ​രും​നാ​ളു​ക​ളി​ല്‍ ബോ​ട്ടിം​ഗ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രും.

Kerala

മൂന്നാറില്‍ വീണ്ടും നീലവസന്തം

മൂ​​​ന്നാ​​​ര്‍: മൂ​​​ന്നാ​​​റി​​​ല്‍ വീ​​​ണ്ടും നീ​​​ല​​​ക്കു​​​റി​​​ഞ്ഞി വ​​​സ​​​ന്തം. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ല്‍ നി​​​ന്ന് 6,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള മാട്ടുപ്പെ​​​ട്ടി, കൊ​​​ര​​​ണ്ട​​​ക്കാ​​​ട് മ​​​ല​​​നി​​​ര​​​ക​​​ളി​​​ലാ​​​ണ് നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​ത്ത​​​ത്. 12 വ​​​ര്‍ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​വി​​​ടെ നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​വി​​​ടു​​​ന്ന​​​ത്.

പ്ര​​​കൃ​​​തി​​​യു​​​ടെ മ​​​നോ​​​ഹ​​​ര കാ​​​ഴ്ച ആ​​​സ്വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര​​​വ​​​ധി​​​പ്പേ​​​രാ​​​ണ് ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കാ​​​യി പ്ര​​​ത്യേ​​​ക ട്ര​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

2014ലാ​​​ണ് ഇ​​​വി​​​ടെ നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച പൂ​​​വി​​​ട​​​ല്‍ കൊ​​​ര​​​ണ്ട​​​ക്കാ​​​ട് മ​​​ല​​​നി​​​ര​​​ക​​​ളെ വ​​​യ​​​ല​​​റ്റ് നി​​​റ​​​ത്തി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​വേ​​​ശ​​​ന ഫീ​​​സ് ന​​​ല്‍കി സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്ക് മ​​​ല​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്ക് ട്ര​​​ക്കിം​​​ഗ് ന​​​ട​​​ത്താ​​​നും അ​​​നു​​​മ​​​തി​​​യു​​​ണ്ട്.

നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​വി​​​ടു​​​ന്ന​​​തും പ്ര​​​ദേ​​​ശ​​​ത്തെ പ്ര​​​കൃ​​​തി​​​ദൃ​​​ശ്യ​​​ങ്ങ​​​ളും കാ​​​ണു​​​ന്ന​​​തി​​​നാ​​​യി booking.kdhptea.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി​​​യോ ക്യു​​​ആ​​​ര്‍ കോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചോ അ​​​ല്ലെ​​​ങ്കി​​​ല്‍ മൂ​​​ന്നാ​​​ര്‍ടോ​​​പ്പ് സ്റ്റേ​​​ഷ​​​ന്‍ റോ​​​ഡി​​​ലെ ഗ്ര​​​ഹാം​​​സ്‌​​​ലാ​​​ന്‍ഡ് ചാ​​​യ് ബ​​​സാ​​​ര്‍ ഔ​​​ട്ട്‌​​​ലെ​​​റ്റി​​​ല്‍ നി​​​ന്നു നേ​​​രി​​​ട്ടോ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ടു​​​ക്കാം. ട്ര​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്കും തി​​​രി​​​ച്ചും കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യു​​​ടെ ഷ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ആ​ലു​വ–​മൂ​ന്നാ​ർ രാ​ജ​പാ​ത: വ​നം മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം എ​ട്ടി​ന്

കോ​​​​ത​​​​മം​​​​ഗ​​​​ലം: പ​​​​ഴ​​​​യ ആ​​​​ലു​​​​വ-​​​​മൂ​​​​ന്നാ​​​​ർ രാ​​​​ജ​​​​പാ​​​​ത പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ പാ​​​​ത സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

കോ​​​​ത​​​​മം​​​​ഗ​​​​ലം എം​​​​എ​​​​ൽ​​​​എ ഷി​​​​ബു തെ​​​​ക്കും​​​പു​​​​റ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ എ​​​​ട്ടി​​​​നു രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് രാ​​​​ജ​​​​പാ​​​​ത സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ത പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച് ആ​​​​ദ്യ​ മ​​​​ന്ത്രി​​​​സ​​​​ഭാ​​​യോ​​​​ഗ​​​​ത്തി​​​​നു​​​ശേ​​​​ഷം എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ എ​​​​ന്നി​​​​വ​​​​രെ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് രേ​​​​ഖാ​​​​മൂ​​​​ലം ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

മൂന്നാറില്‍ ടൂറിസം പോലീസ് സ്റ്റേഷന്‍ പരിഗണനയില്‍: പി.സി.വിഷ്ണുനാഥ്

മൂ​ന്നാ​ര്‍: ടൂ​റി​സം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മൂ​ന്നാ​റി​ല്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യോ​ടും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ടും ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്.

മൂ​ന്നാ​റി​ല്‍ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ടൂ​റി​സ്റ്റു​ക​ള്‍ക്ക് നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ അ​തി​ര്‍ത്തി ജി​ല്ല​യി​ലെ ക​ള​ക്ട​ര്‍,പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​മാ​യി ചേ​ര്‍ന്ന് ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കുമെന്നും മന്ത്രി പറഞ്ഞു

Kerala

ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​ർ; ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​റി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് മൂ​ന്നാ​റി​ൽ ചേ​രും. വാ​ഹ​ന​ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ 10 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ​യും ഭൂ​ട്ടാ​നി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 25 പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വാ​ഹ​ന ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​റി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്രം 50ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

15000 വാ​ഹ​ന​ങ്ങ​ളാ​ണ് ഭൂ​ട്ടാ​നി​ൽ നി​ന്ന് ക​ട​ത്തി​യ​ത്. നോ​ർ​ത്ത് ഈ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വ്യാ​ജ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ലൂ​ടെ രാ​ജ്യ​ത്ത് കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സൂ​പ്പ​ർ കാ​റു​ക​ൾ, ബൈ​ക്കു​ക​ൾ അ​ട​ക്കം രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ട്.

നി​കു​തി വെ​ട്ടി​ച്ചു​ള്ള വാ​ഹ​ന​ക്ക​ട​ത്ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Kerala

മൂ​ന്നാ​റി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ൾ മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലാ​ർ എ​സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ന​ട​രാ​ജ​നാ​ണ് മ​രി​ച്ച​ത്.

വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ന​ട​രാ​ജ​നെ ഉ​ച്ച​യ്ക്ക് ശേ​ഷം കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഉ​യ​രു​ന്ന സം​ശ​യം. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

കാറിനെ കുത്തിമറിച്ച് പടയപ്പ, കൊമ്പിൻ മുനയിൽ സഞ്ചാരികൾ

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച  കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.

മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.

പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Education

മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഐ​എ​ച്ച്ആ​ർ​ഡി​ക്ക് കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണാ​​​ധി​​​കാ​​​രം പൂ​​​ർ​​​ണ​​​മാ​​​യി ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ അ​​​തി​​​നൂ​​​ത​​​ന​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക ശാ​​​ഖ​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നാ​​​കും. ഹൈ​​​റേ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലെ ഈ ​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ലേ​​​ക്കു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഗ്രാ​​​ന്‍റ് ഇ​​​ൻ എ​​​യ്ഡ് പ​​​ദ​​​വി​​​യു​​​ള്ള ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി, കോ​​​ള​​​ജ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ തു​​​ക പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.

മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ബി​​​എ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്ന മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് എ​​​ൻ​​​ജി​​​നി​​​റിം​​​ഗ് കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി.

Kerala

അള്‍ട്രാവയലറ്റ് വികിരണ തോത്: മൂന്നാറിലും കോന്നിയിലും മഞ്ഞ അലര്‍ട്ട്

തൊ​​​ടു​​​പു​​​ഴ: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് വി​​​കി​​​ര​​​ണ തോ​​​ത് ഏ​​​റ്റ​​​വും കൂ​​​ടി​​​യ ന​​​ഗ​​​ര​​​മാ​​​യി മൂ​​​ന്നാ​​​ര്‍ മാ​​​റു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​വി​​​ടത്തെ യു​​​വി സൂ​​​ചി​​​ക കൂ​​​ടി​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച യു​​​വി സൂ​​​ചി​​​ക എ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നു ഇ​​​വി​​​ടെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ സൂ​​​ചി​​​ക ഏ​​​ഴാ​​​യ​​​തി​​​നാ​​​ല്‍ മ​​​ഞ്ഞ അ​​​ല​​​ര്‍ട്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കോ​​​ന്നി​​​യി​​​ലും യു​​​വി സൂ​​​ചി​​​ക ഏ​​​ഴി​​​ലെ​​​ത്തി. യു​​​വി സൂ​​​ചി​​​ക എ​​​ട്ടു​​​മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​രെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ടും 11 മു​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ല്‍ റെ​​​ഡ് അ​​​ല​​​ര്‍ട്ടും പ്ര​​​ഖ്യാ​​​പി​​​ക്കും. കൊ​​​ട്ടാ​​​ര​​​ക്ക​​​ര-6, ചെ​​​ങ്ങ​​​ന്നൂ​​​ര്‍-6, ച​​​ങ്ങ​​​നാ​​​ശേ​​​രി-6, തൃ​​​ത്താ​​​ല-6, മാ​​​ന​​​ന്ത​​​വാ​​​ടി-6 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​വി സൂ​​​ചി​​​ക.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യ യു​​​വി സൂ​​​ചി​​​ക പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​നാ​​​യി ന​​​ല്‍കു​​​ന്ന​​​ത്.​​​ യു​​​വി സൂ​​​ചി​​​ക കൂ​​​ടു​​​ത​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ഉ​​​യ​​​ര്‍ന്ന അ​​​ള​​​വി​​​ലു​​​ള്ള അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ള്‍ ഏ​​​ല്‍ക്കു​​​ന്ന​​​തു സൂ​​​ര്യാ​​​ത​​​പ​​​ത്തി​​​നും ച​​​ര്‍മ​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും നേ​​​ത്ര​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​യ​​​ര്‍ന്ന അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് സൂ​​​ചി​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ല്‍ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്.​​​

പു​​​റം​​​ജോ​​​ലി​​​ക​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, ക​​​ട​​​ലി​​​ലും ഉ​​​ള്‍നാ​​​ട​​​ന്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലും ഏ​​​ര്‍പ്പെ​​​ടു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര്‍, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍, ച​​​ര്‍മ-​​​നേ​​​ത്ര രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍, കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്കു പു​​​റ​​​മെ രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കു​​​റ​​​ഞ്ഞ​​​വ​​​രും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത​​​പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍സ​​​മ​​​യം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തൊ​​​പ്പി, കു​​​ട, സ​​​ണ്‍ഗ്ലാ​​​സ്എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ആ​​​ശ്വാ​​​സം ന​​​ല്‍കും. ശ​​​രീ​​​രം മു​​​ഴു​​​വ​​​ന്‍ മ​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ള്‍ ധ​​​രി​​​ക്കു​​​ന്ന​​​തും ഗു​​​ണ​​​ക​​​ര​​​മാ​​​ണ്.​​​ അ​​​തേസ​​​മ​​​യം ചൂ​​​ട് വ​​​ര്‍ധി​​​ച്ച​​​തും പ​​​രീ​​​ക്ഷ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തും​​​ മൂ​​​ലം മൂ​​​ന്നാ​​​റി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ തി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍ ക​​​ടു​​​ത്ത ചൂ​​​ടാ​​​യ​​​തി​​​നാ​​​ല്‍ എ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നും ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്. പ​​​ക​​​ല്‍ ചൂ​​​ട് കൂടുത​​​ലാ​​​ണെ​​​ങ്കി​​​ലും രാ​​​ത്രി​​​ സാ​​​മാ​​​ന്യം ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ല്‍ താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഒ​​​ന്നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ വ​​​ള​​​രെ വേ​​​ഗം മ​​​ഞ്ഞ് മൂ​​​ടി​​​യ അ​​​ന്ത​​​രീ​​​ക്ഷം ഇ​​​വി​​​ടെനി​​​ന്നും അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഹ​​​രി​​​ത​​​ഗൃ​​​ഹ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​ക്യം മൂ​​​ലം ഉ​​​ണ്ടാ​​​യ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെയും ആ​​​ഗോ​​​ള താ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

പടയപ്പയുടെ പടപ്പുറപ്പാടില്‍ വിറച്ച് മൂന്നാര്‍

മൂ​​​ന്നാ​​​ര്‍: തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വൈ​​ര​​ജീ​​​വി​​​ത​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണ് പ​​​ട​​​യ​​​പ്പ​​​യെ​​​ന്ന കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍. നേ​​​ര​​​ത്തേ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ട​​​യ​​​പ്പ ആ​​​ക്ര​​​മ​​​ണ സ്വ​​​ഭാ​​​വം കാ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ക്കു​​മെ​​​തി​​​രേ പ​​​ട​​​യ​​​പ്പ​​​യു​​​ടെ പ​​​ട​​​പ്പു​​​റ​​​പ്പാ​​​ട്.

മ​​​ദ​​​പ്പാ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്നു ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി വ​​​നം വ​​​കു​​​പ്പി​​ന്‍റെ നീ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​​കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ക​​​ട​​​ലാ​​​ര്‍ എ​​​സ്റ്റേ​​​റ്റ് വെ​​​സ്റ്റ് ഡി​​​വി​​​ഷ​​​നി​​​ല്‍ ക​​​റു​​​പ്പു​​​സ്വാ​​​മി​​​യു​​​ടെ ഓ​​​ട്ടോ ത​​​ക​​​ര്‍ത്തു. ഇ​​​ദ്ദേ​​​ഹം ഭാ​​​ഗ്യ​​​ത്തി​​​ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഓ​​​ട്ടോ പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്നു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മ​​​റ​​​യൂ​​​ര്‍-​​​മൂ​​​ന്നാ​​​ര്‍ റോ​​​ഡി​​​ല്‍ എ​​​ട്ടാം​​​മൈ​​​ലി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ബ​​​സി​​​ന്‍റെ​​​യും കാ​​​റി​​​ന്‍റെ​​​യും ചി​​​ല്ലു​​​ക​​​ള്‍ പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്തി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ര്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ഈ​​​രാ​​​റ്റു​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച കാ​​​റാ​​​ണ് ത​​​ക​​​ര്‍ത്ത​​​ത്. മ​​​റ​​​യൂ​​​രി​​​ല്‍ നി​​​ന്നു മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് പോ​​​യ ബ​​​സി​​​നു​​​നേ​​​രേ​​​യാ​​​യി​​​രു​​​ന്നു അ​​​ടു​​​ത്ത​ ആ​​​ക്ര​​​മ​​​ണം. ബ​​​സി​​​ന്‍റെ ചി​​​ല്ലു​​​ക​​​ള്‍ ത​​​ക​​​ര്‍ത്ത ശേ​​​ഷം ഇ​​​തി​​​നു സ​​​മീ​​​പം നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ഏ​​​താ​​​നും ദി​​​വ​​​സം മു​​​മ്പ് പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍നി​​​ന്ന് ഈ​​​രാ​​​ട്ടു​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ര്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

►സ്വ​​​ഭാ​​​വ​​​മാ​​​റ്റം മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ◄

മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ത്ത കാ​​​ട്ടാ​​​ന​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ടി​​​രു​​​ന്ന പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​ണ​​​ത്തി​​​ല്‍ എ​​​ണ്ണ​​​മ​​​റ്റ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കാ​​​ണ് കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ നാ​​​ല്‍പ​​​തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു​​നേ​​​രേ പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ബൈ​​​ക്ക്, കാ​​​ര്‍, ജീ​​​പ്പ്. ഓ​​​ട്ടോ, ബ​​​സ് തു​​​ട​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടും. നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി.

മൂ​​​ന്നാ​​​ര്‍ ഉ​​​ദു​​​മ​​​ല്‍പേ​​​ട്ട അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ഈ ​​​പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് മു​​​ത​​​ല്‍ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ എ​​​ത്തു​​​ന്ന ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ള്‍ വ​​​രെ പ​​​ട​​​യ​​​പ്പ​​​യു​​​ടെ മു​​​മ്പി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ട്.
ആ​​​ക്ര​​​മ​​​ണം 60ഓ​​​ളം ക​​​ട​​​ക​​​ള്‍ക്കുനേരേ

മാ​​​ട്ടു​​​പ്പെ​​​ട്ടി, എ​​​ക്കോ പോ​​​യി​​​ന്‍റ്, രാ​​​ജ​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ടെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ പ​​​ട​​​യ​​​പ്പ​​​യു​​​ടെ മു​​​മ്പി​​​ല്‍ നി​​​സ​​​ഹാ​​​യ​​​രാ​​​ണ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​റു​​പ​​തോ​​​ളം ക​​​ട​​​ക​​​ളാ​​​ണ് പ​​​ല​​​പ്പോ​​​ഴാ​​​യി പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടി​​​ട്ടി​​​ള്ള​​​ത്. ക​​​ട​​​ക​​​ളി​​​ല്‍ വി​​​ല്‍പ​​​ന​​​യ്ക്കാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ള്‍ അ​​​ക​​​ത്താ​​​ക്കാ​​​നാ​​​ണ് ക​​​ട​​​ക​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​ത്. ഇ​​​തു കൂ​​​ടാ​​​തെ അ​​​ടു​​​ത്തി​​​ടെ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തും പ​​​തി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണ് ലോ​​​ക്കാ​​​ടി​​​ലെ റേ​​​ഷ​​​ന്‍ ക​​​ട പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്ത​​​ത്. ക​​​ട​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​രി​​​ച്ചാ​​​ക്കു​​​ക​​​ള്‍ എ​​​ല്ലാം പു​​​റ​​​ത്ത് വ​​​ലി​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തോ​​​ടെ പ​​​ല​​​പ്പോ​​​ഴും വ്യാ​​​പാ​​​രി​​​ക​​​ള്‍ക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ എ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ട​​​ക​​​ളാ​​​ണ് പ​​​ല​​​പ്പോ​​​ഴും ത​​​ക​​​ര്‍ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി ത​​​വ​​​ണ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള ചൊ​​​ക്ക​​​നാ​​​ട് എ​​​സ്റ്റേ​​​റ്റ് സ്വ​​​ദേ​​​ശി​​​യാ​​​യ പു​​​ണ്യ​​​വേ​​​ലി​​​ന്‍റെ ക​​​ട​​​യും പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്ത​​​ത് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ്.

►സ​​​ഞ്ചാ​​​രി​​​യാ​​​യ കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍◄

പ​​​ട​​​യ​​​പ്പ​​​യു​​​ടെ സ​​​ഞ്ചാ​​​ര പ​​​ഥ​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ള്‍ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കാ​​​നും വ​​​നം വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ര​​​ണ്ടു റാ​​​പ്പി​​​ഡ് റെ​​​സ്‌​​​പോ​​​ണ്‍സ് ടീ​​​മു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍ ഈ ​​​ടീ​​​മു​​​ക​​​ളെ ഏ​​​റ്റ​​​വും അ​​​ധി​​​കം വ​​​ല​​​യ്ക്കു​​​ന്ന കാ​​​ര്യം ഓ​​​രോ ദി​​​വ​​​സ​​​വും പ​​​ട​​​യ​​​പ്പ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ത് മു​​​പ്പ​​​തു മു​​​ത​​​ല്‍ അ​​​റു​​​പ​​​തു വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. മാ​​​ട്ടു​​​പ്പെ​​​ട്ടി​​​യി​​​ല്‍ പ​​​ട​​​യ​​​പ്പ​​​യെ രാ​​​ത്രി​​​യി​​​ല്‍ ക​​​ണ്ടാ​​​ല്‍ അ​​​ടു​​​ത്ത ദി​​​വ​​​സം കാ​​​ണു​​​ന്ന​​​ത് ത​​​ല​​​യാ​​​ര്‍ ക​​​ടു​​​കു​​​മു​​​ടി​​​യി​​​ലാ​​​ണ്. മാ​​​ട്ടു​​​പ്പെ​​​ട്ടി​​​യി​​​ല്‍നി​​​ന്നു റോ​​​ഡു​​​മാ​​​ര്‍ഗം 45 കി​​​ലോ​​​മീ​​​റ്റ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചു​​​വേ​​​ണം ഇ​​​ത്ര​​​യും ദൂ​​​രം എ​​​ത്താ​​​ന്‍. ന​​​ട​​​ത്തം വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലൂ​​​ടെ ആ​​​യ​​​തി​​​നാ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ സം​​​ഘ​​​ത്തി​​​ന് പ​​​ല​​​പ്പോ​​​ഴും പി​​​ന്തു​​​ട​​​രാ​​​നാ​​​കു​​​ന്നി​​​ല്ല.

ആ​​​ന എ​​​ത്തു​​​ന്ന ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി​​​ കാ​​​ടു​​​ക​​​യ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​ര്‍ആ​​​ര്‍ടി സം​​​ഘ​​​ങ്ങ​​​ള്‍ നീ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നത്. എ​​​ന്നാ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ സം​​​ഘ​​​ത്തി​​​നും പി​​​ടികൊ​​​ടു​​​ക്കാ​​​തെ ആ​​​ന റോ​​​ഡി​​​ലി​​​റ​​​ങ്ങി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് മു​​​തി​​​രു​​​ന്ന​​​ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ള്‍ക്ക് വ​​​ലി​​​യ ഭീ​​​തി​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. പ​​​ട​​​യ​​​പ്പ​​​യു​​​ടെ പ​​​രാ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഏ​​​റി​​​യ​​​യോ​​​ടെ ക​​​ഴി​​​ഞ്ഞ മാ​​​ര്‍ച്ച് മു​​​ത​​​ല്‍ ഹൈ​​​റേ​​​ഞ്ച് സ​​​ര്‍ക്കി​​​ള്‍ ചീ​​​ഫ് ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് ആ​​​ര്‍.​​​എ​​​ന്‍. അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ആ​​​ന​​​യെ നിരീ​​​ക്ഷി​​​ച്ചു വ​​​ന്നി​​​രു​​​ന്ന​​​ത്.

ഏ​​​തു സ​​​മ​​​യ​​​ത്തും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​ന്‍ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണ്. പ​​​ട​​​യ​​​പ്പ നി​​​ര​​​ന്ത​​​രം എ​​​ത്തു​​​ന്ന മൂ​​​ന്നാ​​​ര്‍ ഉ​​​ദു​​​മ​​​ല്‍ പേ​​​ട്ട അ​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ വ​​​നം വ​​​കു​​​പ്പി​​ന്‍റെ രാ​​​ത്രി കാ​​​ല പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ആ​​​ളു​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത പ​​​ട​​​യ​​​പ്പ​​​യെ നാ​​​ടു​​​ക​​​ട​​​ത്ത​​​രു​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​യി ഏ​​​താ​​​നും​​​പേ​​​ര്‍ നേ​​​ര​​​ത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

Kerala

വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം; ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് അ​ട​യ്ക്കു​ന്നു

മൂ​ന്നാ​ര്‍: ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തും. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം പ്ര​മാ​ണി​ച്ചാ​ണ് പാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​ത്. ന​വ​ജാ​ത വ​ര​യാ​ട്ടി​ന്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ക്ക് അ​ട​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മാ​ര്‍​ച്ച് 30 വ​രെ​യാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പാ​ര്‍​ക്കി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ജ​നു​വ​രി​യു​ടെ ര​ണ്ടാം​പാ​ദം മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം.

അ​പൂ​ര്‍​വ ഇ​ന​മാ​യ വ​ര​യാ​ടു​ക​ള്‍​ക്ക് പ്ര​സ​വ​സ​മ​യ​ത്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് പാ​ര്‍​ക്ക് അ​ട​ച്ചി​ടു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പ്ര​ജ​ന​നം പൂ​ര്‍​ത്തി​യാ​കാ​ത്ത പ​ക്ഷം പാ​ര്‍​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന തീ​യ​തി​യി​ല്‍ മാ​റ്റം വ​ന്നേ​ക്കും.

ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് വം​ശ​നാ​ശം നേ​രി​ട്ടി​രു​ന്ന വ​ര​യാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യി വ​ര്‍​ധ​ന​യു​ണ്ടെ​ന്നാ​ണ് തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 70 മു​ത​ല്‍ 100 വ​രെ വ​ര​യാ​ട്ടി​ന്‍​കു​ട്ടി​ക​ള്‍ പി​റ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി മൂ​ന്നാ​റി​ന് സ​മീ​പം പ​ള്ളി​വാ​സ​ലി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ണ്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി​യി​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ജീ​പ്പ് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

മൂന്നാറിൽ കാർ യാത്രികരെ വിരട്ടി കാട്ടുകൊമ്പൻ

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ കാ​ർ യാ​ത്ര​ക്കാ​രെ വി​ര​ട്ടി കാ​ട്ടു​കൊ​മ്പ​ൻ. ഇ​ന്നു രാ​വി​ലെ ന​ല്ല​ത​ണ്ണി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രെ ഡോ​ക്ടേ​ഴ്സ് ബം​ഗ്ലാ​വി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് ആ​ന​യെ​ക്ക​ണ്ട് വ​ഴി​യി​ൽ ഒ​തു​ക്കി​യ കാ​റി​നു സ​മീ​പ​ത്തു​കൂ​ടി ചി​ന്നം​വി​ളി​ച്ച് ആ​ന ക​ട​ന്നു​പോ​യ​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി പ​ട​യ​പ്പ എ​ന്ന കൊ​മ്പ​നും മ​റ്റു ചി​ല കൊ​മ്പ​ൻ​മാ​രും മൂ​ന്നാ​റി​ന്‍റെ പ​ല ഭാ​ഗ​ത്തും റോ​ഡി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. പ​ട​യ​പ്പ ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ന​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള ഇ​റ​ക്കം.

ആ​ന​ക​ളെ ടൗ​ണി​ൽ​നി​ന്നു തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളു​മെ​ല്ലാം തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. പ​ട​യ​പ്പ വീ​ടു​ക​ൾ​ക്കു നേ​രെ​യും ക​ട​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Kerala

മൂന്നാറില്‍ വീണ്ടും ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കും സഞ്ചാരികള്‍ക്കും ഭീഷണി

മൂ​​​ന്നാ​​​ര്‍: ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റെ​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ യാ​​​ത്ര​​​ക്കാ​​​രെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ജീ​​​പ്പ് ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​ണ് വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​നി​​​ര്‍ത്തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ ഊ​​​ബ​​​ര്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ഓ​​​ടി​​​ക്കാ​​​ന്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളൂ​​​വെ​​​ന്നും ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി വ​​​ന്ന ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റു​​​ടെ കാ​​​റാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഓ​​​ള്‍ഡ് മൂ​​​ന്നാ​​​റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക ജീ​​​പ്പ്, ടാ​​​ക്‌​​​സി, ഓ​​​ട്ടോ​​റി​​​ക്ഷ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ത​​​ട​​​ഞ്ഞ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി​​​ക്ക് മൂ​​​ന്നാ​​​റി​​​ല്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​മ​​​തി ഉ​​​ണ്ടോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ചോ​​​ദ്യ​​​വും ഭീ​​​ഷ​​​ണി​​​യും.

രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യും ഓ​​​ടാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച ഊ​​​ബ​​​ര്‍ ഡ്രൈ​​​വ​​​റെ വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ഭ​​​യ​​​ന്നു​​​പോ​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍ ഊ​​​ബ​​​റി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി. എ​​​ന്നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.​ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ച്ചു​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഏ​​​തു വാ​​​ഹ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും യാ​​​ത്ര​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മു​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ര​​​ണ്ടു​​​മാ​​​സം മു​​​മ്പ് മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് ഊ​​​ബ​​​റി​​​ല്‍ എ​​​ത്തി​​​യ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യെ മൂ​​​ന്നാ​​​റി​​​ലെ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സം​​​ഭ​​​വം യു​​​വ​​​തി സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Kerala

മൈനസിൽ ഫ്രീസായി മൂന്നാർ

മൂ​​​ന്നാ​​​ര്‍: ശൈ​​​ത്യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ര്‍ന്ന് മൂ​​​ന്നാ​​​ര്‍. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ പു​​​ല്‍മേ​​​ടു​​​ക​​​ളും എ​​​സ്റ്റേ​​​റ്റും മ​​​ല​​​നി​​​ര​​​ക​​​ളും മ​​​ഞ്ഞി​​​ല്‍ പു​​​ത​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണ്. ചെ​​​ണ്ടു​​​വ​​​ര, ന​​​ല്ല​​​ത​​​ണ്ണി, സൈ​​​ല​​​ന്‍റ്​​​വാ​​​ലി, സെ​​​വ​​​ന്‍മ​​​ല എ​​​ന്നി​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ് ത​​​ണു​​​പ്പ് മൈ​​​ന​​​സ് ഒ​​​ന്നി​​​ല്‍ എ​​​ത്തി​​​യ​​​ത്.

മാ​​​ട്ടു​​​പ്പെ​​​ട്ടി, ല​​​ക്ഷ്മി, ന​​​ല്ല​​​ത​​​ണ്ണി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പൂ​​​ജ്യം ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ല്‍ ര​​​ണ്ടു ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. ദേ​​​വി​​​കു​​​ളം ഒ​​​ഡി​​​കെ ഡി​​​വി​​​ഷ​​​നി​​​ലും മൈ​​​ന​​​സ് ഒ​​​ന്നി​​​ലേ​​​ക്ക് താ​​​പ​​​നി​​​ല താ​​​ഴ്ന്നു. ഇ​​​തോ​​​ടെ ക​​​ന​​​ത്ത മ​​​ഞ്ഞും ത​​​ണു​​​പ്പു​​​മാ​​​ണ് ഇ​​​വി​​​ടെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. മു​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത്ത​​​വ​​​ണ ത​​​ണു​​​പ്പി​​​ന്‍റെ കാ​​​ഠി​​​ന്യം കൂ​​​ടു​​​ത​​​ലാ​​​ണ്.

ശൈ​​​ത്യം ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ ധാ​​​രാ​​​ളം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മൂ​​​ന്നാ​​​റി​​​ല്‍ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി തു​​​ട​​​ര്‍ച്ച​​​യാ​​​യി മ​​​ഴ പെ​​​യ്ത​​​തു മൂ​​​ലം പൊ​​​തു​​​വേ മൂ​​​ന്നാ​​​റി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സാ​​​മാ​​​ന്യം ന​​​ല്ല ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ലെ കു​​​ണ്ട​​​ള എ​​​സ്റ്റേ​​​റ്റി​​​ല്‍ കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല 7.1 ഡി​​​ഗ്രി സെ​​​ല്‍ഷസ് വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും 7.8 ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു താ​​​പ​​​നി​​​ല. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ക​​​ല്‍സ​​​മ​​​യ​​​ത്തും ന​​​ല്ല ത​​​ണു​​​പ്പാ​​​ണ്.

ശൈത്യം ഇ​​​നി​​​യും വ​​​ര്‍ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. ത​​​ണു​​​പ്പ് ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ളു​​​ടെ ഒ​​​ഴു​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. നി​​​ല​​​വി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ര്‍ട്ടു​​​ക​​​ളി​​​ലു​​​മെ​​​ല്ലാം തി​​​ര​​​ക്ക് വ​​​ര്‍ധി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Kerala

മൂന്നാർ മഞ്ഞുപുതച്ചു; താപനില പൂജ്യം ഡിഗ്രിക്കും താഴെ

ഇടുക്കി: ശൈത്യം കഠിനമായതോടെ മൂന്നാറും പരിസരപ്രദേശങ്ങളും തണുത്തുറയുന്നു. വിവിധ ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കു താഴെയെത്തിയതോടെ വിനോദസഞ്ചാര മേഖലയും ഉണർവിലാണ്. മഞ്ഞുപാളികൾ പുതച്ച തേയിലത്തോട്ടങ്ങളും കഠിനമായ ശൈത്യവും മൂന്നാറിനെ മറ്റൊരു കാഷ്‌മീരാക്കി മാറ്റിയിരിക്കുകയാണ്.

മഞ്ഞുപുതച്ച മൂന്നാർ കാണാൻ ഒട്ടേറെ പേരാണ് ദിവസേനയെത്തുനത്.
കന്നിമല, നടയാർ, നല്ലതണ്ണി, മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നു പുലർച്ചെ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മറയൂർ, കാന്തല്ലൂർ മേഖലകളിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലയാറിൽ താപനില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു.
പുലർച്ചെയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ തേയിലത്തോട്ടങ്ങളും വാഹനങ്ങളുടെ മുകൾഭാഗവും മഞ്ഞുപാളികളാൽ മൂടിയിരിക്കുകയാണ്.

പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുതുള്ളികൾ ഐസ് കട്ടകളായി ഉറച്ചുകിടക്കുന്ന കാഴ്ചയാണ് മേഖലയിലുടനീളമുള്ളത്. കഠിനമായ മഞ്ഞുവീഴ്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പലേടങ്ങളിലും തേയിലച്ചെടികൾ മഞ്ഞുവീണ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ തണുപ്പ് മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ പ്രദേശം ആകെ തണുത്തുറഞ്ഞ നിലയിലായി. വരും ദിവസങ്ങളിലും തണുപ്പ് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

TRAVEL

മ​ഞ്ഞി​ൻ പു​ത​പ്പ​ണി​ഞ്ഞ് തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ

തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ മൂ​ന്നാ​ർ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്, സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും മൂ​ന്നാ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മൂ​ന്നാ​റി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി മൂ​ന്നാ​റി​ലെ​ത്തി​ത്തു​ട​ങ്ങി.

മൂ​ന്നാ​ർ ടൗ​ണ്‍, ന​ല്ല​ത​ണ്ണി, തെ​ന്മ​ല, ചി​റ്റു​വ​ര, ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലെ ലോ​വ​ർ ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​പ​നി​ല ഇ​ന്ന​ലെ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യ​ത്. ല​ക്ഷ്മി എ​സ്റ്റേ​റ്റി​ലും ചൊ​ക്ക​നാ​ടും നാ​ലു​ഡി​ഗ്രി​യും സെ​വ​ൻ​മ​ല​യി​ൽ അ​ഞ്ചു​ഡി​ഗ്രി​യു​മാ​യി​രു​ന്നു കു​റ​ഞ്ഞ താ​പ​നി​ല.

പ്ര​ദേ​ശ​ത്തെ പു​ൽ​മേ​ടു​ക​ളി​ൽ മ​ഞ്ഞു​വീ​ണ​തോ​ടെ ഇ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ മൂ​ന്നാ​റി​ൽ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കും.

Kerala

മൂ​ന്നാ​റി​ലെ 'സോ​ണി​യ ഗാ​ന്ധി'​ക്ക് തോ​ൽ​വി

മൂ​ന്നാ​ർ: പേ​രു​കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ സോ​ണി​യ ഗാ​ന്ധി​ക്ക് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡാ​യ ന​ല്ല​ത​ണ്ണി​യി​ൽ നി​ന്നാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ത്സ​രം. സി​പി​എ​മ്മി​ന്‍റെ വ​ല​ർ​മ​തി​യാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.

ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ തൊ​ഴി​ലാ​ളി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ദു​രെ​രാ​ജി​ന്‍റെ മ​ക​ളാ​ണു സോ​ണി​യ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യോ​ടു​ള്ള ഇ​ഷ്ടം​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ക​ൾ​ക്ക് ഈ ​പേ​രു കൊ​ടു​ത്ത​ത്.

ഭ​ർ​ത്താ​വ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ​യാ​ണ് സോ​ണി​യ​യും ബി​ജെ​പി അ​നു​ഭാ​വി​യാ​യ​ത്. പ​ഴ​യ മൂ​ന്നാ​ർ മൂ​ല​ക്ക​ട​യി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പു ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സു​ഭാ​ഷ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: നെ​ല്ലാ​പാ​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ബ​സ് തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നെ​ല്ലാ​പാ​റ​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ബ​സി​ൽ 42 വി​ദ്യാ​ർ​ഥി​ക​ളും നാ​ല് അ​ധ്യാ​പ​ക​രും ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

മൂന്നാറിൽ സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.

സ്കൈ ഡൈനിംഗ് ഉയർത്തിയിരിക്കുന്ന ക്രെയിനിന്‍റെ സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നത്. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അതേസമയം അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംഗിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായാണ് സ്കൈ ഡൈനിംഗ് ഒരുക്കിയിരിക്കുന്നത്. 120 അടി ഉയരത്തിലാണ് സ്കൈ ഡൈനിംഗ് ക്രമീകരിച്ചിരിക്കുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക.

ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി.

Kerala

മ​റ​യൂ​രി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു

മ​റ​യൂ​ർ: ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലെ പാ​മ്പ​ൻ​മ​ലൈ ഡി​വി​ഷ​നി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. പ്ര​ദേ​ശ​വാ​സി​യാ​യ വി​നാ​യ​ക​ൻ എ​ന്ന​യാ​ളു​ടെ മൂ​ന്ന് വ​യ​സു​ള്ള പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ല​ക്കാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫീ​ൽ​ഡ് ന​മ്പ​ർ 27-ന് ​സ​മീ​പ​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​ക്ക​ൾ പെ​ട്ടെ​ന്ന് വി​ര​ണ്ടോ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം പു​ലി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​ന്ത​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റും സ്ഥ​ല​ത്തെ​ത്തി ജ​ഡം പ​രി​ശോ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് പു​ലി ശ​ല്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കു​ട്ടി​ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും പു​റ​ത്തു​വി​ടാ​ൻ ഭ​യ​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട് സ്ഥാ​പി​ക്കു​ക​യോ മ​യ​ക്കു​വെ​ടി വ​ച്ച് പു​ലി​യെ പി​ടി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

District News

സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര വ​ട്ട​വ​ട കാ​ടു​ക​ളി​ലൂ​ടെ

കൊ​ച്ചി: വി​നോ​ദ യാ​ത്ര​ക​ളി​ൽ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ് സൈ​ക്കി​ളിം​ഗ് കൂ​ട്ടാ​യ്മ മൂ​ന്നാ​റി​ലെ വ​ട്ട​വ​ട​യി​ലേ​ക്ക് ‘സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര’ ന​ട​ത്തു​ന്നു.

മൗ​ണ്ട​ൻ ഹ​ട്ട്, ഹേ​സി മൗ​ണ്ട​ൻ എ​ന്നീ റി​സോ​ർ​ട്ടു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​നു​വ​രി 11നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ യാ​ത്ര​യി​ൽ 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 20 പേ​ർ​ക്കാ​ണ് അ​വ​സ​രം. വി​വ​ര​ങ്ങ​ൾ​ക്ക് 98475 33898.

Kerala

മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​യ​ൽ

 മൂ​ന്നാ​ർ: ഇ​ടു​ക്കി മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​ഞ്ഞ​താ​യി പ​രാ​തി. വി​ദേ​ശ വ​നി​ത​ക​ളു​മാ​യി പോ​യ ടാ​ക്സി​യാ​ണ് ത​ട​ഞ്ഞ​ത്.

മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​സ്രാ​യേ​ലി വി​ദേ​ശി​ക​ളു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ത​ട​ഞ്ഞ​ത്. സം​ഭ​വം ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ ആ​ന്‍റ​ണി പെ​രു​മ്പ​ള്ളി മൂ​ന്നാ​ർ പോ​ലീ​സി​നെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തു​ക​യും വി​ദേ​ശ വ​നി​ത​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്.

പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി​യി​ൽ വി​ദേ​ശ വ​നി​ത​ക​ൾ​ക്ക് യാ​ത്ര തു​ട​രാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ​ത്.

Kerala

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ആ​റു​മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 30ന് ​മൂ​ന്നാ​റി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി ജാ​ൻ​വി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ മൂ​ന്നാ​റി​ലെ ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തെ​ന്നും യു​വ​തി​യു​ടെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഇ​ത്ര​യും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തി​നാ​ൽ ഇ​നി കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ജാ​ൻ​വി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​യെ​ടു​ത്ത​ത്.

 

Kerala

മൂ​ന്നാ​റി​ല്‍ മും​ബൈ സ്വ​ദേ​ശി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​രം: ടൂ​റി​സം മ​ന്ത്രി

കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നാ​റി​ല്‍ മും​ബൈ സ്വ​ദേ​ശി​നി​യെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കാ​സ​ര്‍​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ണു കേ​ര​ളം. മൂ​ന്നാ​റി​ല്‍ ന​ട​ന്ന​ത് നെ​ഗ​റ്റീ​വ് സം​ഭ​വ​മാ​ണ്. പോ​സി​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍​കൂ​ടി വാ​ര്‍​ത്ത​യാ​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​ര​രു​ത്.

ഏ​റ്റ​വും സ​മാ​ധാ​ന​മു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​രു അ​നു​ഭ​വം ഒ​രു ടൂ​റി​സ്റ്റി​ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞു; സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഇ​ടു​ക്കി: റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഗാ​യ​ത്രി ദേ​വി ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ദേ​വി​കു​ള​ത്തെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചി​രു​ന്നു. ഇ​ത് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. തു​ട​ർ​ന്ന് സി​പി​എം നേ​താ​വ് ജോ​ബി ജോ​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി​യ ജോ​ബി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗാ​യ​ത്രി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ആ​രോ​പ​ണം ജോ​ബി ജോ​ൺ നി​ഷേ​ധി​ച്ചു.

 

 

 

 

Kerala

വി​നോ​ദ സ​ഞ്ചാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: മും​ബൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മും​ബൈ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ജാ​ൻ​വി എ​ന്ന യു​വ​തി മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​യി​ൽ യാ​ത്ര ചെ​യ്‌​ത​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും യു​വ​തി​ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ 31 ന് ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്‌​ത ടാ​ക്‌​സി​യി​ൽ കൊ​ച്ചി​യും ആ​ല​പ്പു​ഴ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജാ​ൻ​വി​യും സു​ഹൃ​ത്തു​ക്ക​ളും മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മൂ​ന്നാ​റി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​ക​ൾ​ക്ക് നി​രോ​ധ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഡ്രൈ​വ​ർ​മാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ ടാ​ക്‌​സി വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ യു​വ​തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റൊ​രു ടാ​ക്സ‌ി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നെ​ന്നും സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ക​ണ്ടു കേ​ര​ള​യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യെ​ന്നും ജാ​ൻ​വി പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​എ​സ്ഐ സാ​ജു പൗ​ലോ​സി​നും ഗ്രേ​ഡ് എ​സ്ഐ ജോ​ർ​ജ് കു​ര്യ​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

Kerala

മൂ​ന്നാ​റി​ല്‍ ടൂ​റി​സ്റ്റ് വ​നി​ത​യ്ക്ക് ദു​ര​നു​ഭ​വം: കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്കു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ആ​ദ്യം സം​ഭ​വം നി​സാ​ര​വ​ത്ക​രി​ച്ച പോ​ലീ​സ് യു​വ​തി ത​നി​ക്കു നേ​രി​ട്ട അ​നു​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​ങ്കു വ​യ്ക്കു​ക​യും ഇ​ത് വ​ലി​യ ച​ര്‍​ച്ച​യാ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. യു​വ​തി ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന നി​ല​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.

മും​ബൈ​യി​ല്‍ അ​സി. പ്ര​ഫ​സ​റാ​യ ജാ​ന്‍​വി എ​ന്ന യു​വ​തി​ക്കാ​ണ് മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ആ​ല​പ്പു​ഴ​യി​ലും കൊ​ച്ചി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​യി​ല്‍ മൂ​ന്നാ​റി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ത്തി​യ വാ​ഹ​നം മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ദ്ദേ​ശീ​യ​മാ​യ ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്താ​വും എ​ന്നും നി​ബ​ന്ധ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യും ഡ്രൈ​വ​ര്‍​മാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തോ​ടെ യു​വ​തി സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു നി​ല്‍​ക്കാ​തെ യു​വ​തി മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് യു​വ​തി ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ വ​ന്‍ തു​ക​യാ​ണ് നി​ര​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടെ ഗ​താ​ഗ​ത രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ത​ന്‍റെ അ​നു​ഭ​വം ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കു​വ​ച്ച​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പീ​ഡ​നം നേ​രി​ട്ട​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​തി​ഥ്യ​മ​ര്യാ​ദ​യും പ്ര​ശം​സ​നീ​യ​മാ​ണ്. ത​നി​ക്കു കേ​ര​ള​ത്തെ വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ സു​ര​ക്ഷി​ത​ത്വം തോ​ന്നാ​ത്ത ഒ​രു സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​നി ക​ഴി​യി​ല്ലെ​ന്നും ജാ​ന്‍​വി വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ഇ​തി​നി​ടെ മൂ​ന്നാ​റി​ല്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നൂ​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സും ജ​ന പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മ​റ്റി​ട​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ ത​ട​യു​ന്ന​ത്.
വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ. ​രാ​ജ എം​എ​ല്‍​എ പ​റ​ഞ്ഞു.

Latest News

Corehub Up